Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

ക്രൂയിസ് ഷിപ്പ് ഡ്രഗ്സ് പാർട്ടി കേസിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെയും മറ്റ് രണ്ട് പേരെയും കോടതി ഒക്ടോബർ 4 വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഷാ​രൂ​ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍ ഒ​ന്നാം പ്ര​തി. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പ്ര​തി​ക​ളെ കോ​ട​തി ഒ​രു ദി​വ​സ​ത്തേ​ക്ക് നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ര്യ​ന്‍ ഖാ​നെ കൂ​ടാ​തെ അ​ര്‍​ബാ​സ് സേ​ത്ത് മ​ര്‍​ച്ച​ന്‍റ്, മു​ണ്‍​മു​ണ്‍ ധ​മേ​ച്ച എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ര്യ​നെ എ​ന്‍​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഏ​റെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ആ​ര്യ​ന്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​രെ പോ ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​പ്പ​ലി​ല്‍​നി​ന്ന് 13 ഗ്രാം ​കൊ​ക്കെ​യി​ന്‍, അ​ഞ്ച് ഗ്രാം ​എം​ഡി, 21 ഗ്രാം ​ച​ര​സ്, 1,33,000 രൂ​പ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തെ​ന്ന് എ​ന്‍​സി​ബി പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഇ​വ​ര്‍​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യ സം​ഘ​ത്തെ​ക്കു​റി​ച്ച്‌ സൂ​ച​ന ല​ഭി​ച്ചു. മും​ബൈ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​ന്‍ സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് എ​ന്‍​സി​ബി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​വ​രി​ല്‍ നി​ന്നു ത​ന്നെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തെ​ന്നും ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​വ​ര്‍​ക്കെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

മും​ബൈ തീ​ര​ത്ത് കോ​ര്‍​ഡി​ലി​യ ക്രൂ​യി​സ് എ​ന്ന ആ​ഡം​ബ​ര ക​പ്പ​ലി​ലാ​ണ് ല​ഹ​രി​പ്പാ​ര്‍​ട്ടി ന​ട​ത്തി​യ​ത്. ആ​ര്യ​ന്‍ ഖാ​നെ കൂ​ടാ​തെ വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ പെ​ണ്‍​മ ക്ക​ളും ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​വ​ര്‍ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം.

ആ​ര്യ​ന്‍ ഖാ​നെ റേ​വ് പാ​ര്‍​ട്ടി​യി​ലേ​ക്ക് സം​ഘാ​ട​ക​ര്‍ അ​തി​ഥി​യാ​യി നേ​രി​ട്ട് ക്ഷ​ണി​ച്ച​താ​യി​രു​ന്നു. മും​ബൈ തീ​ര​ത്തി​ന് സ​മീ​പം പു​റം ക​ട​ലി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ക ​പ്പ​ലി​ലാ​ണ് റേ​വ് പാ​ര്‍​ട്ടി സം​ഘ​ടി​ച്ച​ത്. റേ​വ് പാ​ര്‍​ട്ടി​യു​ടെ സം​ഘാ​ട​ക​രെ​യും ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഫ്ടി​വി ഇ​ന്ത്യ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ ക്ട​റാ​യ കാ​ഷി​ഫ് ഖാ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ക​പ്പ​ലി​ല്‍ റേ​വ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.ആര്യൻ ഖാനെതിരെ സെക്ഷൻ 27 (ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥം കഴിക്കുന്നതിനുള്ള ശിക്ഷ), 8 സി (ഉത്പാദനം, നിർമ്മാണം, കൈവശം വയ്ക്കൽ, വിൽക്കുക അല്ലെങ്കിൽ വാങ്ങൽ), മയക്കുമരുന്ന് മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥ നിയമ (എൻഡിപിഎസ്) എന്നിവയിലെ മറ്റ് പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. .

ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഷാ​റൂ​ഖ് ഖാ​ന്റെ മ​ക​നും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ കു​റ്റ​ങ്ങ​ള്‍. ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നൊ​പ്പം വാ​ങ്ങി​യ​തി​നും വി​റ്റ​തി​നു​മാ​ണ് കേ​സ്. 1.33 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​താ​യി എ​ന്‍.​സി.​ബി. അ​റി​യി​ച്ചു. വാ​ട്സാ​പ്പ് ചാ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​വ​ര്‍​ക്ക് ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ഇ​വ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് എ​ന്‍.​സി.​ബി കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.