Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

2023 ഓടെ ഇന്ത്യന്‍ റെയില്‍വെ പൂര്‍ണ്ണമായി വൈദ്യുതിവത്കരിക്കും: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

2023 ഓടെ ഇന്ത്യന്‍ റെയില്‍വെ പൂര്‍ണ്ണമായി വൈദ്യുതിവത്കരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. 2023 ഓടെ ഇന്ത്യന്‍ റെയില്‍വെ 100 ശതമാനം വൈദ്യുതിയില്‍ ഓടുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാനാണ് ഇന്ത്യന്‍ റെയില്‍വെ ലക്ഷ്യമിടുന്നത്. അടുത്ത 34 വര്‍ഷത്തിനുള്ളില്‍ റെയില്‍വെ പൂര്‍ണ്ണമായും വൈദ്യുതി വത്കരിക്കുകയെന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

കാര്‍ബണ്‍ പുറന്തള്ളുന്നത് തടഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റെയില്‍വെ ആയും ഇന്ത്യന്‍ റെയില്‍വെ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഊര്‍ജോത്പാദനത്തിനായി സൗരോര്‍ജത്തെ പ്രയോജനപ്പെടുത്തുമെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.