Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി

ലഗോസ് :നൈജീരിയയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.കഴിഞ്ഞ ദിവസം സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടാവശിഷ്ടങ്ങളുടെ ഇടയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുരക്ഷാസേനാംഗങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇതോടെ കൊല്ലപ്പെട്ട സേനാംഗങ്ങളുടെ എണ്ണം 38 ആയി. ആക്രമണം നടന്ന പ്രദേശത്ത് തിരച്ചില്‍ തുടരുന്നതായി സൈന്യം അറിയിച്ചു.ആക്രമണം നടത്തിയവരെ കണ്ടെത്താനായി സുരക്ഷാ സേന പ്രദേശത്ത് ശക്തമായ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് ആഭ്യന്തര കാര്യ കമ്മീഷണര്‍ സാമുവല്‍ അരുവന്‍ വ്യക്തമാക്കി.