Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പ്രപഞ്ച സങ്കീര്‍ണതയിലെ ഗവേഷണത്തിന് ഭൗതികശാസ്ത്ര നൊബേല്‍.

സ്റ്റോ​​​​ക്ക്ഹോം: പ്ര​​​​പ​​​​ഞ്ച​​​​ത്തി​​​​ലെ സ​​​​ങ്കീ​​​​ര്‍​​​​ണതകളെക്കു​​​​റി​​​​ച്ചു​​​​ള്ള ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ള്‍​​​​ക്കും കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ​​​​ഠ​​​​ന​​​​ത്തി​​​​നും ഈ ​​​​വ​​​​ര്‍​​​​ഷ​​​​ത്തെ ഭൗ​​​​തി​​​​ക​​​​ശാ​​​​സ്ത്ര നൊ​​​​ബേ​​​​ല്‍. സ്യു​​​​കു​​​​റോ മ​​​​നാ​​​​ബെ (ജ​​​​പ്പാ​​​​ന്‍), ക്ലൗ​​​​സ് ഹ​​​​സെ​​​​ല്‍​​​​മാ​​​​ന്‍ (ജ​​​​ര്‍​​​​മ​​​​നി), ജോ​​​ര്‍ജോ പ​​​​രീ​​​​സി (ഇ​​​​റ്റ​​​​ലി) എ​​​​ന്നി​​​​വ​​​​ര്‍​​​​ക്കാ​​ണു പു​​​​ര​​​​സ്കാ​​​​രം.

ഭൂ​​​​മി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, ആ​​​​ഗോ​​​​ളതാ​​​​പ​​​​നം എ​​​​ന്നി​​​​വ​​​​ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന പ​​​​ഠ​​​​ന​​​​ങ്ങ​​​​ളാ​​​​ണു സ്യു​​​​കു​​​​റോ മ​​​നാ​​​​ബെ​​​​യും ക്ലൗസ് ഹ​​​​സെ​​​​ല്‍​​​​മാ​​​​നും ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​റ്റം മു​​​​ത​​​​ല്‍ പ്ലാ​​​​ന​​​​റ്റ​​​​റി വ​​​​രെ​​​​യു​​​​ള്ള ക്ര​​​മ​​​ങ്ങ​​​ളെ​​​യും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളെ​​​​യും കു​​​റി​​​ച്ചും ഭൗ​​​​തി​​ക​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ അ​​​​സ്ഥി​​​ര​​​ത​​​ക​​​​ളെ​​​​യും പ​​​റ്റി​​​യാ​​​യി​​​രു​​​ന്നു ജോ​​​ര്‍​​​ജോ പ​​​​രീസി​​​​യു​​​​ടെ പ​​​​ഠ​​​​നം.

മൂ​​​​ന്നു പേ​​​​രു​​​​ടെ​​​​യും പ​​​​ഠ​​​​നം സ​​​​ങ്കീ​​​​ര്‍​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്‌ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​റി​​​​യു​​​​ന്ന​​​​തി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യെ​​​​ന്ന്, പു​​​​ര​​​​സ്കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച്‌ ദ ​​​​റോ​​​​യ​​​​ല്‍ സ്വീ​​​​ഡി​​​​ഷ് അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫ് സ​​​​യ​​​​ന്‍​​​​സ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

പ​​​​രീ​​​​സി​​​​യു​​​​ടെ പ​​​​ഠ​​​​നം ആ​​​​റ്റം പോ​​​​ലെ​​​​യു​​​​ള്ള സൂ​​​​ക്ഷ്മ​​​​ക​​​​ണ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചും, മ​​​​നാ​​​​ബെ​​​​യു​​​​ടെ​​​​യും ഹ​​​​സെ​​​​ല്‍​​​​മാ​​​​ന്‍റെ​​​​യും പ​​​​ഠ​​​​നം ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​നെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന പ്ര​​​പ​​​ഞ്ച ശ​​​​ക്തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​മാ​​​​യി​​​​രു​​​​ന്നു. ഭൂ​​​​മി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചും മ​​​​നു​​​​ഷ്യ​​​​നി​​​​ല്‍ അ​​​​തു​​​​ വ​​​​രു​​​​ത്തു​​​​ന്ന സ്വാ​​​​ധീ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും മ​​​​നാ​​​​ബെ​​​​യും ഹ​​​​സെ​​​​ല്‍​​​​മാ​​​​നും അ​​​​ടി​​​​സ്ഥാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി പു​​​​ര​​​​സ്കാ​​​​രസ​​​​മി​​​​തി വി​​​ല​​​യി​​​രു​​​ത്തി.

തൊ​​​ണ്ണൂ​​​റു​​​കാ​​​ര​​​നാ​​​യ മ​​​​നാ​​​​ബെ ന്യൂ​​ജ​​​​ഴ്​​​​സി പ്രി​​​​സ്റ്റ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലാ​​ണു പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ല്‍ കാ​​​​ര്‍​​​​ബ​​​​ണ്‍ ഡൈ ​​​​ഓ​​​​ക്സൈ​​​​ഡി​​ന്‍റെ അ​​​ള​​​വ് കൂ​​​ടു​​​ന്ന​​​തും അ​​​​ത് ആ​​​​ഗോ​​​​ള​​​താ​​​​പ​​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തും സം​​​ബ​​​ന്ധി​​​ച്ച്‌ ഇ​​​ദ്ദേ​​​ഹം അ​​​റു​​​​പ​​​​തു​​​​ക​​​​ളി​​​​ല്‍ ഗ​​​വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. പ​​​ത്തു​​​വ​​​ര്‍​​​ഷ​​ത്തി​​നു​​​ശേ​​​ഷം കാ​​​​ലാ​​​​വ​​​​സ്ഥ​​​​ാ വ്യ​​​​തി​​​​യാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്‌ ജ​​​​ര്‍​​​​മ​​​​നി മാ​​​​ക്സ് പ്ലാ​​​​ങ്ക് ഇ​​​​ന്‍റ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ര്‍ മീ​​​​റ്റ​​​​റോ​​​​ള​​​​ജി പ്ര​​​​ഫ​​​​സ​​​​റാ​​​​യ ഹ​​​​സെല്‍​​​​മാ​​​​ന്‍(89) പ​​​​ഠ​​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

സ​​​​ങ്കീ​​​​ര്‍​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് റോം ​​​​സാ​​​​പ്പി​​​​യാ​​​​ന്‍​​​​സെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്ര​​​​ഫ​​​​സ​​​​റാ​​​​യ പ​​​​രീസി(73)​​​​യു​​​​ടെ ഗ​​​വേ​​​ഷ​​​ണം.