Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ലഖിംപൂര്‍ സംഘര്‍ഷം : കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടെന്ന് ബി.ജെ.പി .

ഡല്‍ഹി;ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. മിശ്ര ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം മിശ്രയുടെ രാജിവേണ്ടെന്ന തീരുമാനത്തിലെത്തിയത്.

കര്‍ഷകരുടെ കൊലപാതകത്തില്‍ തനിക്കോ മകനോ പങ്കില്ലെന്നാണ് അജയ് മിശ്രയുടെ പറയുന്നത് . സംഭവം നടന്ന ഞായറാഴ്ച വൈകുന്നേരം ഞങ്ങള്‍ രണ്ടുപേരും ലഖിംപൂരില്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വാഹനം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊണ്ടുപോയിരുന്നത്. അവരെ കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു. ഞങ്ങളുടെ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അജയ് മിശ്ര പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനംവ്യൂഹം കയറി യതിനു പിന്നാലെ നടന്ന സംഘര്‍ഷത്തിലും കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പഞ്ചാബും ഛത്തീസഗഡുമാണ് അമ്ബതു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്.

1919ലെ ജാലിയന്‍വാബാ ബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായ സംഭമാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തങ്ങള്‍ അമ്ബതു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാലുപേര്‍ കര്‍ഷകരാണ്.കർഷകരുടെ ആക്രമണത്തിൽ ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ടറും മൂന്ന്ബിജെപി പ്രവര്‍ത്തകരും മരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.