Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീകോടതി: ബിജെപിക്ക് തിരിച്ചടി?

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് പൂര്‍ത്തിയാക്കണം. വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും സുപ്രിം കോടതി. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു. സഭയിലെ മുതിര്‍ന്ന നേതാവിനെയായിരിക്കും പ്രോ ടേം സ്പീക്കറായി നിയോഗിക്കുക. ശേഷം എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും വേണം. നാളെ രാവിലെത്തന്നെ സഭ വിളിച്ച് ചേര്‍ക്കണമെന്നും കോടതി പറഞ്ഞു. സ്പീക്കറെ തെരഞ്ഞെടുപ്പും നടക്കണമെന്നും ഉത്തരവിലുണ്ട്.

24 മണിക്കൂറിനകമോ ഏറ്റവും അടുത്ത ദിവസമോ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന, എന്‍.സി.പി., കോണ്‍ഗ്രസ് സഖ്യം (മഹാവികാസ് അഘാഡി) സഖ്യം അടിയന്തര ഹര്‍ജി നല്‍കിയിരുന്നത്. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. അതേസമയം കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട ബിജെപിക്ക് ഈ ഉത്തരവ് കനത്ത കനത്ത തിരിച്ചടിയായി.

ഏഴ് മുതല്‍ 14 ദിവസം വരെയുള്ള സമയമാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ 162 എംഎല്‍എമാര്‍ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് മഹാവികാസ് അഘാഡി രംഗത്തെത്തി. ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് 20 എംഎല്‍എമാരെ വേണമെന്നാണ് വിവരം.

അവധി ദിവസമായ ഞായറാഴ്ച ആദ്യം വാദം കേട്ട കോടതി വിശ്വാസ വോട്ടെടുപ്പെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഹര്‍ജി അടുത്ത ദിവസത്തിലേക്ക് മാറ്റിയ കോടതി, തിങ്കളാഴ്ച ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറച്ചില്‍ ഇന്നത്തേക്ക് മാറ്റിയത്.