Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ലഖിംപൂരില്‍ നിന്നും രാഹുലും പ്രിയങ്കയും മടങ്ങി

ഉത്തര്‍പ്രദേശ്; ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ് പ്രീത് സിംഗിന്റെ വീട്ടില്‍ അരമണിക്കൂറോളം നേരം സന്ദര്‍ശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍സിങ് ചന്നി, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരുടെ മരണത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

കര്‍ഷകരുടെ കൊലപാതകത്തിനു പിന്നാലെ സുപ്രീം കോടതി മേല്‍ നോട്ടത്തില്‍ ഉന്നതതല അന്വേഷണം വെണമെന്നാവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകര്‍ ഹരജി നല്‍കിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കേസില്‍ യുപി സര്‍ക്കാറിന്‍റെ വിശദീകരണം കോടതി തേടിയേക്കും.