Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ലഖിംപുര്‍ ഖേരി സംഘര്‍ഷം : കേന്ദ്രമന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മകന് സമന്‍സ്.

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍ ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് നേ​രെ വാ​ഹ​നം ഇ​ടി​ച്ച്‌ ക​യ​റ്റി ക​ര്‍​ഷ​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ന്‍ ആ​ശി​ഷ് മി​ശ്ര​യ്ക്ക് സ​മ​ന്‍​സ്. ആ​ശി​ഷി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സാ​ണ് സ​മ​ന്‍​സ് അ​യ​ച്ച​ത്.

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ആശിശ് പാണ്ഡെ, ലവകുശ് എന്നിവര്‍ക്കും പൊലീസ് നോട്ടീസയച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതോടെ ദുരീകരിക്കപ്പെടുമെന്ന് ഐജി ലക്ഷ്മി സിങ് പറഞ്ഞു.