Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സാഹിത്യത്തിലെ നൊബേല്‍സമ്മാനം അബ്ദുള്‍റസാഖ് ഗുര്‍ണ‍ക്ക് .

സ്റ്റോക് ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയക്കാരനായ നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്ക്.
അഭയാര്‍ത്ഥികളുടെ ദുര്‍വിധിയും കൊളോണിയലിസത്തിന്‍റെ സ്വാധീനവും വിശകലനം ചെയ്യുന്ന രചനയെന്നാണ് നൊബേല്‍ കമ്മിറ്റി അദ്ദേഹത്തിന്‍റെ കൃതികളെ നൊബേല്‍ പുരസ്കാര സമിതി വിശേഷിപ്പിച്ചത്. അസീസ് എന്ന അറബിവ്യാപാരിയുടെ അടിമജോലിക്കാരനാകേണ്ടി വന്ന യൂസഫിന്‍റെ ചിന്തകളിലൂടെ കൊളോണിയലിസത്തിന്‍റെ വേരുകള്‍ വിശകലനം ചെയ്യുന്ന നോവലായ ‘പാരഡൈസ്’ ആണ് അബ്ദുള്‍ റസാഖിനെ ശ്രദ്ധേയനാക്കിയ രചന.

അഭയാര്‍ത്ഥി പ്രതിസന്ധികളെ പ്രമേയമാക്കി പത്തോളം നോവലുകള്‍ ഗുര്‍ണ രചിച്ചിട്ടുണ്ട്. നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറുപതുകളുടെ അവസാനത്തില്‍ സാന്‍സിബാര്‍ ദ്വീപില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ അബ്ദുള്‍റസാഖ് ഗുര്‍ണ സ്വന്തം ജീവിതത്തില്‍ ആഴത്തിലറിഞ്ഞതാണ് അഭയാര്‍ത്ഥികളുടെ സ്വത്വ പ്രതിസന്ധി.

ടാന്‍സാനിയയിലെ സാന്‍സിബര്‍ ദ്വീപ് സ്വദേശിയായ അബ്ദുള്‍റസാഖ് ഗുര്‍ണ, 1960 ല്‍ അഭയാര്‍ത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാര്‍ചര്‍’ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ആഫ്ടര്‍ലൈവ്‌സി’ല്‍ വരെ കിഴക്കന്‍ ആഫ്രിക്കയെ പുതിയൊരു ചിത്രം നല്‍കുകയായിരുന്നു അബ്ദുള്‍ റസാഖ്. ലോകത്തിനറിയാവുന്ന കിഴക്കന്‍ ആഫ്രിക്കയുടെ ചിത്രം ഉടച്ച്‌ വാര്‍ത്ത് തികച്ചും വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന സംസ്‌കാരത്തെയാണ് രചയിതാവ് തുറന്ന് കാട്ടുന്നതെന്ന് നൊബേല്‍ പുരസ്കാര സമിതി അധ്യക്ഷന്‍ ആന്‍ഡേഴ്‌സ് ഓല്‍സണ്‍ പറയുന്നു.

1986 ല്‍ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കന്‍ സ്വദേശി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത്.