തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചതിനാൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ടുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ഇങ്ങനെ
*വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
*അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.
*സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.
*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.
*ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
*ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.
*അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
*മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
*കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയാറെടുപ്പുകൾ ജില്ലാ കളക്ടർമാർ പൂർത്തീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അഗ്നിവീര്‍ രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; പ്രതികളുടെ സുഹൃത്തിനെതിരെ കേസ്
കാട്ടുപന്നി ഇടിച്ച് സി.കെ. സഹദേവന് പരിക്കേറ്റ സംഭവം; വനം വകുപ്പ് റിപ്പോർട്ട് തിരുത്തണം – വയനാട് പ്രകൃതി സംരക്ഷണ സമിതി.
മുളക് പൊടിയില്‍ വൻ മായം ;കണ്ടുപിടിച്ചയത് കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിൽ .
ശബരീനാഥന്റെ അറസ്റ്റ് ഗൂഢാലോചന കോൺഗ്രസ് .
സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കി .
സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
‘പശവെച്ചാണോ റോഡ് നിര്‍മ്മിച്ചത്’: പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി
കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി: സ്വപ്ന സുരേഷ്