Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

പാക് ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭൂമി കുലുക്കം . 22 പേർ കൊല്ലപ്പെട്ടു 300 ലധികം പേർക്ക് പരിക്ക്

ഇസ്ലാമാബാദ് .ഇസ്ലാമാബാദിലെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് സെന്റർ റിപ്പോർട്ട് ചെയ്തത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 15 കിലോമീറ്റർ ആഴത്തിൽ ഹർനായ്ക്കടുത്താണെന്ന്. കൃത്യമായ നാശനഷ്ടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട് ഉണ്ട്

ബലൂചിസ്ഥാനിലെ ക്വറ്റ, സിബി, ഹർനായ്, പിഷിൻ, ഖില സൈഫുള്ള, ചമൻ, സിയാറത്ത്, സോബ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത് .

വിദൂര വടക്കുകിഴക്കൻ ജില്ലയായ ഹർണായിൽ നിന്നാണ് കൂടുതൽ മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ആഴം കുറഞ്ഞ 5.9 തീവ്രതയുള്ള ഭൂകമ്പമാണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ കൂടുതൽ നാശമുണ്ടാക്കും.

22 പേരുടെ മരണസംഖ്യ ഹർനായ് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ സൊഹൈൽ അൻവർ ഹാഷ്മി സ്ഥിരീകരിച്ചു. മരിച്ചവരിൽ ആറ് കുട്ടികളും ഉണ്ടായിരുന്നു.