Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ സ്​ഫോടനം; നിരവധി മരണം.

കാബൂള്‍: അഫ്​ഗാനിസ്​താനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ശിയ പള്ളിയില്‍ സ്​ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു. 90ഓളം പേര്‍ക്ക്​ സ്​ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്​തു.

മരിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന്​ അധികൃതര്‍ അറിയിച്ചു. ​എന്നാല്‍, മരണസംഖ്യ സംബന്ധിച്ച്‌​ ഔദ്യോഗിക സ്ഥിരീകരണം പുറത്ത്​ വന്നിട്ടില്ല.കുണ്ടുസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഉടൻ ഏറ്റെടുത്തിട്ടില്ല, എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്ലീം ന്യൂനപക്ഷത്തെ നിരവധി തവണ ആക്രമിച്ചിട്ടുണ്ട് . സ്​ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.

അതേസമയം സ്​ഫോടനത്തെ കുറിച്ച്‌​ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് താലിബാന്‍ വക്​താവ്​ സെയ്​ബുള്ള മുജാഹിദ്​ അറിയിച്ചു.