Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സ്​കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ​’തിരികെ സ്​കൂളിലേക്ക്​’ എന്ന പേരി​ലാണ്​ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്​.പൊതുനിര്‍ദേശങ്ങളടക്കം എട്ട്​ ഭാഗങ്ങളുള്ള മാര്‍ഗരേഖയാണ്​ നിലവില്‍ വരിക. ആറ്​ വകുപ്പുകള്‍ ചേര്‍ന്ന്​ മാര്‍ഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ക്കാവും പ്രധാന ചുമതലയുണ്ടാവുക.

രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെ വിദ്യാര്‍ഥികള്‍ സ്​കൂളില്‍ വന്നാല്‍ മതിയാകും. ​പൊതു അവധി ദിനങ്ങളല്ലാത്ത ശനിയാഴ്ചകളിലും സ്​കൂള്‍ പ്രവര്‍ത്തിക്കും. ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുണ്ടാവുക. സ്​കൂളുകളിലെ സാഹചര്യം പരിഗണിച്ചാവും വിദ്യാര്‍ഥികള്‍ക്ക്​ ഉച്ചഭക്ഷണം നല്‍കുക. വിദ്യാര്‍ഥികള്‍ക്ക്​ മാത്രമായി കെ.എസ്​.ആര്‍.ടി.സി സര്‍വീസ്​ നടത്തും.

സ്​കൂളുകളിലെത്തുന്ന അധ്യാപക-അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധമായും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചിരിക്കണം. സ്​കൂള്‍ ബസിലെ ജീവനക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്​. കുട്ടികള്‍ കൂട്ടം കൂടുന്നില്ലെന്ന്​ അധ്യാപകര്‍ ഉറപ്പാക്കണമെന്ന്​ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്​.