നാരദർ ഇന്നലെ എന്നെ സന്ദർശിച്ചു. വെറുമൊരു പെൻഷണറായ എന്നെ സന്ദർശിക്കാൻ, ലോകമെങ്ങും (തോളിൽ വീണയും കയ്യിൽ ചപ്ലാംകട്ടയുമായി ) സഞ്ചരിക്കുന്ന സംഗീതജ്ഞൻ വന്നിരിക്കുന്നു .ദേഹത്തെല്ലാം ഇമിറ്റേഷൻ മുല്ലമാല ചൂടിയിരിക്കുന്നു. തലയിൽ മുടി കെട്ടി വെച്ച് മുല്ല മാല ചൂടിയിരിക്കുന്നു. സദാ മന്ദഹാസം പൊഴിക്കുന്ന മുഖം വിഷാദലിപ്തമായിരിക്കുന്നു. (ഈ വേഷഭൂഷാദികൾ ദേഹത്തണിയാൻ അണിയാൻ അഞ്ച് മണിക്കൂർ ചിലവഴിക്കുന്നു എന്ന് രാമായണം മന്ഥര പറഞ്ഞു നടക്കുന്നുണ്ട് ) .
അത്ഭുതപ്പെട്ട ഞാൻ “നാരദരെ , ഇരിക്കൂ കുടിക്കാൻ പാലോ മോരോ ” എന്ന് ചോദിച്ചു കൊണ്ട് കസേര നീക്കിയിട്ടു .
നിങ്ങൾ ഒരു പെൻഷണറും നിയമം കുറച്ചൊക്കെ അറിയുന്ന ആളുമാണ്. വക്കീലന്മാരെ കുറെ പേരെ ഒക്കെ അറിയാമല്ലോ. എനിക്ക് നാട് നീളെ പാട്ടുപാടി നടക്കാനും ഏഷണി പറയാനും മാത്രമേ അറിയൂ എന്ന് പലരും പറയുന്നു. “പക്ഷേ ഞാൻ കാര്യം പറയാം” എന്നെ സഹായിക്കണം. ഞാൻ സംഗീതജ്ഞനാണല്ലോ. ആദ്യകാലത്ത് ഏതാനും സ്വർണ ശൽക്കങ്ങൾ
കൊടുത്ത് ഞാനൊരു വീണ വാങ്ങി. പഴയ വീണ നഷ്ടപ്പെട്ടിരിക്കുന്നു. അതിനോട് ആത്മബന്ധം വളരെയുണ്ട്. ഈ വീണ അതിനുശേഷം വാങ്ങി .
രാവണ സദസ്സിൽ കച്ചേരിക്കിറങ്ങവേ ഞാൻ നഷ്ടപ്പെട്ട വീണ ഉമ്മറത്തെ കസേരയിൽ വച്ച് തിരിച്ചു കയറി മേക്കപ്പ് ചെയ്യാൻ മുറിയിൽ കയറി ,രണ്ടു മണിക്കൂർ കഴിഞ്ഞ് ഇറങ്ങുമ്പോൾ വീണയില്ല. ആരോ കട്ടുകൊണ്ടുപോയി അന്നത്തെ സംഗീതക്കച്ചേരിയും നഷ്ടപ്പെട്ടു .
തപ്പിത്തപ്പി നടന്നു, കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ പഴമക്കാർ പറഞ്ഞത് അന്ന് തുടങ്ങിയ തപ്പൽ ഇന്നും തുടരുന്നു .മിനിഞ്ഞാന്ന് എന്നുവെച്ചാൽ 29 9 2021 മാധ്യമങ്ങളിൽ ഒരു വാർത്ത കണ്ടു. കണ്ണൂരിലെ മോൻ സൺ വശം എന്റെ വീണ ഉണ്ടത്രേ. കഴിഞ്ഞ ദിവസം പൊലീസ് കണ്ടുപിടിച്ചു. വാർത്ത കിട്ടിയ ഉടനെ ഞാൻ താങ്കളെ അന്വേഷിച്ചിറങ്ങി. ” അയ്യോ ഞാൻ ആ വീണ മോഷ്ടിച്ചു മോൻസന് കൊടുത്തത ല്ല ” ഞാൻ ഭയന്നു. ” അല്ല ആമോൻസൻ തന്നെ മോഷ്ടിച്ചതാവണം. ഉന്നതങ്ങളിൽ പിടിയുള്ള ആളാണല്ലോ ? ഇപ്പോൾ കല്ലൂരിലുള്ള വീണയുടെ മുകളിൽ ഒരു കുറിപ്പുണ്ട് . “നാരദമഹർഷി ആദ്യം ഉപയോഗിച്ച വീണ വില 40 കോടി ” ഈ വീണ വീണ്ടെടുക്കാൻ താങ്കൾ എന്നെ സഹായിക്കണം . “പോകാം ഈ മോരിൽ വെള്ളം വെള്ളം കുടിക്കൂ , നാരദർ മോരിൽ വെള്ളം മടമടാ കുടിച്ചു ” . ഉപ്പില്ല എന്നാലും ദാഹമുണ്ട്. ഞങ്ങൾ കല്ലൂരിൽ മോൻസന്റെ വസതിയിലെത്തി. ഒരു നീണ്ട ക്യൂ കിലോമീറ്റർ ദൂരമുണ്ട്.
ധാരാളം പോലീസും. വിക്രമാദിത്യ സിംഹാസനം മുന്നിൽ തന്നെ. സാലഭഞ്ജികകളും മുകളിൽ മോൻസൺ ഇരിക്കുന്നു. പോലീസിനെ കാണാൻ പറ്റില്ല എന്ന് കേട്ടു .ഞാൻ പറഞ്ഞപ്പോൾ നാരദർ “സാരമില്ല പോലീസിനെ ശപിച്ചു വെണ്ണീറാക്കാം ” അത് വേണ്ട .ഞാൻ പോലീസിനോട് പറഞ്ഞു ” ഞാൻ ഒരു റിട്ടേഡ് കോടതി ജീവനക്കാരൻ നമസ്കാരമുണ്ട്. ഇങ്ങേരേതാ നാരദന്റെ ലുക്കുണ്ട്. വേഷം കെട്ടി വന്നിരിക്കുവാ അല്ലെ “പോലീസ് വിരട്ടി ” . അത് ഒറിജിനൽ നാരദനാ ഇദ്ദേഹം പരാതിയുമായി വന്നതാണ്. ഞാൻ വിവരിച്ചു. ഇങ്ങേരുടെ പഴയ വീണ മോൻസൺ കട്ട് കൊണ്ടുവന്നു. അതിനിപ്പോൾ വില 40 കോടി ആണത്രേ . അത് വീണ്ടു കിട്ടണം നടക്കുമോ .
പോലീസ് , രാത്രി ഞാൻ കാട്ടിത്തരാം 10 കോടി തന്നാൽ മതി കേട്ടോ നാരദരേ അതു പറ്റിയില്ലെങ്കിൽ കോടതി നടപടി കഴിഞ്ഞ ലേലത്തിന് വയ്ക്കും ഉടമസ്ഥർക്ക് തിരിച്ചുതരും ഒരു പത്ത്, ഇരുപത്തി അഞ്ച് കൊല്ലം കഴിയും.
ഒന്ന് മാറി നിൽക്ക് ചാലയിലെ ഒരുവൻ പ്ലാവിൽ കടഞ്ഞുണ്ടാക്കിയ വിക്രമാദിത്യ സിംഹാസനത്തിൽ ഞെളിഞ്ഞിരിക്കുന്ന മോൻസൺ ഞങ്ങളോട് കൈവീശി . നാരദർ പല്ലു ഞെരിച്ചു. പല്ലു പൊട്ടിയതിനാൽ നിർത്തി. സിംഹാസനത്തിന് വിലയും കൊടുത്തില്ല ഇപ്പോൾ അതിൻറെ വില 100 കോടി ആണത്രെ . പോലീസ് ഓടിക്കുന്നതിന് മുമ്പ് ഞങ്ങൾ നീങ്ങി . ക്യൂവിൽ ഒരാൾ ഉറഞ്ഞുതുള്ളുന്നു. ശിവഭഗവാൻ കോപിച്ച് ഡമരു ( ഉടുക്കുകൊട്ടി ) ന്യത്തം വച്ച് ക്യൂവിൽ നിൽക്കുന്നു . “ഭഗവാനെ കോപമടക്കൂ സമാധാനമാണ് ആവശ്യം ” നാരദർ പറഞ്ഞു.
ഞാനെങ്ങനെ ക്ഷമിക്കും എന്റെ തലയിലെ അലങ്കാരമായ ചന്ദ്രക്കല, കാലിലെ ഒരു തള ഇവയെല്ലാം മോഷ്ടിക്കപ്പെടുന്നു. അവ ഇവിടെ ഉണ്ടത്രേ. അത് വീണ്ടെടുക്കണം. ഞാൻ എൻ്റെ മൂന്നാം കണ്ണു തുറക്കാം എന്ന് കരുതി . എല്ലാം വെണ്ണീറാകും ,കൂട്ടത്തിൽ ചന്ദ്രക്കലയും തളയും പോകുമല്ലോ? മാത്രമല്ല ഇടക്ക് ത്രികണ്ണ് പ്രവർത്തിക്കുന്നുമില്ല. ജട പറിച്ചെറിഞ്ഞ് വീരഭദ്രനെ വരുത്താമായിരുന്നു അത് നടക്കില്ല മാത്രമല്ല ദക്ഷന്റെ തല കൊയ്യാനുള്ള കൊട്ടേഷൻ ഏറ്റെടുത്തിട്ട് പ്രതിഫലം പോരന്നും പറഞ്ഞ് ഇപ്പോൾ ഒരു കാര്യത്തിലും വരുന്നില്ല . അന്ന് വിശദമായി ഒന്ന് കുളിച്ചതാണ് തെറ്റായി പോയത്.
ചന്ദ്രക്കലയും തളകളും അഴിച്ചുവച്ചു. കൂട്ടത്തിൽ പുലിത്തോലും . പക്ഷേ നല്ല കാലത്തിന് പുലിത്തോൽ കൊണ്ടുപോയില്ല .ഒരു തളയും. ഇത് തിരികെ കിട്ടണം. ക്യൂ നീങ്ങുന്നുമില്ല. പലതും അടിച്ചുമാറ്റി വിൽപ്പന നടത്തുന്ന ഇവനെ എന്ത് ചെയ്യണമെന്ന് വിഷ്ണു ഭഗവാനോടാലോചിക്കണം. നാരദർ ആത്മഗതം ചെയ്തത് ഞാൻ വ്യക്തമായി കേട്ടു .അവിടെത്തന്നെ ക്യൂ നിൽക്കുമ്പോൾ പുറകിൽ നിന്നും “ആരെടാ ക്യൂവിൽ ഇടിച്ചു കയറുന്നത് മാറെടാ ” എന്നാ ക്രോശം. ഞങ്ങൾ വേഗം ക്യൂവിന്റെ പുറകിലേക്ക് നീങ്ങി. ഒരു വൃദ്ധൻ തൂവെള്ള തലമുടി തഴുകി കരയുന്നു. “ആരിത് ബ്രഹ്മദേവാ, അങ്ങും ഇവിടെ – നാരദർ . ” ഞാനെന്തു ചെയ്യും നാരദരെ ? എന്റെ രണ്ട് പൊയ്ത്തലയും ഉറങ്ങുമ്പോൾ ഈ വിദ്വാൻ നുള്ളിക്കൊണ്ടുപോയില്ലെ ? ഇത്രയും കാലം ഞാൻ ഒറ്റ തലയുമായി ഒളിച്ചിരുന്നു. ഈ മോൻസൺ എന്റെ രണ്ട് പൊയ് തലകളും വിൽപ്പനക്ക് വെച്ചത്രെ. ഞാൻ ദാരിദ്ര്യം കൊണ്ട് പൊയ്ത്തല വിറ്റ തെന്ന് നാട്ടുകാരും . തിരികെ കിട്ടുമെന്ന് കരുതി ഈ ക്യൂവിൽ നിൽക്കുന്നു. ദാഹിക്കുന്നു വിശക്കുന്നു , ബ്രഹ്മദേവൻ പറഞ്ഞത് കേട്ട് ഞാൻ ഓടിച്ചെന്ന് ചായ പലഹാരം കൊണ്ട് കൊടുത്തത് ആർത്തിയോടെ കഴിക്കുന്നത് ദുഃഖിതനായി നോക്കിനിന്നു .ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരിൽ രണ്ടു പേർ ഈ ക്യൂവിൽ കൂട്ടത്തിൽ നാരദരും . അവർക്കുവേണ്ടി എന്ത് സഹായത്തിന് ഞാൻ തയ്യാർ.അതിനിടയിൽ എന്റെ ഒരു പേന നഷ്ടപ്പെട്ടതോർത്തു. ഈ മോൻസൺ അതും കൊണ്ടു വന്നു കാണുമോ ? “ഒരു പെൻഷണറുടെ സാഹിത്യ കൃതികൾ എഴുതിയ വിലപിടിച്ച പേന ” വില്പനയ്ക്ക് വെച്ച് കാണും ” ഞാനും ക്യൂവിൽ ഇടംപിടിച്ചു.
എ.സി. രവീന്ദ്രൻ ചെറുകുന്ന്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
ഡൊമിനിക് ലാപിയര് അന്തരിച്ചു.
റിയാന് നല്കിയ ജീവജലം
ജോമോന് പുത്തന് പുരയ്ക്കലിന്റെ അഭയ കേസ് ഡയറി