Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

അടിക്ക് തിരിച്ചടി, അതില്‍ തെറ്റില്ല; വിവാദ പ്രസ്താവനയുമായി രാകേഷ് ടികായത്ത്.

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച്‌ കയറ്റി എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവം ചൂടുപിടിച്ചിരിക്കെ വിവാദ പ്രസ്താവനയുമായി കര്‍ഷക സംഘടനാ നേതാവ് തന്നെ രംഗത്ത്. കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നും അഭിപ്രായപ്പെട്ട് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് ആണ് രംഗത്തെത്തിയത്. കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും ടികായത്ത് പറഞ്ഞു.