Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

എന്‍സിബി ഉദ്യോഗസ്ഥനും ബിജെപിയും തമ്മില്‍ ബന്ധമെന്ന് ആരോപണം: നവാബ് മാലിക്കിനെതിരെ മാനനഷ്ട കേസുമായി ബിജെപി നേതാവ്മോഹിത് കാംബോജ് .

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ എന്‍സിപി നേതാവിനെതിരെ ബിജെപി നേതാവ് രംഗത്ത്. എന്‍സിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ് വ്യക്തമാക്കി. മോഹിതിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും ലഹരിപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് മോഹിത് കാംബോജ് വ്യക്തമാക്കി.

ബിജെപി നേതാക്കളും എന്‍സിബി മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും തമ്മില്‍ ബന്ധമുണ്ടെന്നും മാലിക് ആരോപിച്ചിരുന്നു. എന്‍സിബി ഉദ്യോഗസ്ഥനും ബിജെപി നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതായും, കപ്പലിലെ റെയ്ഡിന് ശേഷം മോഹിത് കാംബോജിന്‍റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, ആമിര്‍ എന്നിവരെ വിട്ടയച്ചുവെന്നും നവാബ് മാലിക് ആരോപിച്ചു