Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ലഖിംപുര്‍ ഖേരി സംഘര്‍ഷം: പ്രധാനമന്ത്രിക്കും യുപി സര്‍ക്കാരിനുമെതിരെ വാരാണസിയില്‍ പ്രിയങ്കയുടെ റാലി.

വാരാണസി : ലഖിംപൂര്‍ ഖേരി സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്രയെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. വാരാണസിയില്‍ സംഘടിപ്പിച്ച ‘കിസാന്‍ ന്യായ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘ലഖിംപുര്‍ ഖേരി സംഭവം നടന്നതിന്റെ പിറ്റേദിവസം ലക്‌നൗവില്‍ എത്തിയ മോദി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാന്‍ പോയില്ല. തങ്ങള്‍ക്ക് നീതിവേണമെന്നാണ് കൊല്ലപ്പെട്ട ആറു കര്‍ഷകരുടെ കുടുംബങ്ങള്‍ നിരന്തരം പറയുന്നത്. എന്നാല്‍ യോഗിയും മോദിയും പ്രതിയായ ആശിഷ് മിശ്രയേയും പിതാവ് അജയ് മിശ്രയെയും സംരക്ഷിക്കുകയാണ് ചെയ്തത്’- പ്രിയങ്ക പറഞ്ഞു.

പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ സമര ജീവികളെന്നും തീവ്രവാദികളെന്നുമാണ് പ്രധാനമന്ത്രി വിളിച്ചത്. യോഗി ആദിത്യനാഥ് അവരെ ഗുണ്ടകളെന്നാണ് വിളിച്ചത്. അവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നും പ്രിയങ്ക പറഞ്ഞു.എയർ ഇന്ത്യയുടെ വിൽപ്പനയെക്കുറിച്ച് അവർ കേന്ദ്ര സർക്കാരിനെ വിമർശിച്ചു.

കഴിഞ്ഞ വർഷം 16,000 കോടി രൂപയ്ക്ക് മോദി രണ്ട് വിമാനങ്ങൾ സ്വന്തമാക്കി. അദ്ദേഹം ഈ രാജ്യത്തെ മുഴുവൻ എയർ ഇന്ത്യയും വെറും 18,000 കോടി രൂപയ്ക്ക് ഈ ശതകോടീശ്വര സുഹൃത്തുക്കൾക്ക് വിറ്റു, ”അവർ കൂട്ടിച്ചേർത്തു.മോദിയുടെ പാർലമെന്റ് മണ്ഡലത്തിൽ കിസാൻ ന്യാ റാലിയെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് പ്രിയങ്ക ഗാന്ധി കാശി വിശ്വനാഥ ക്ഷേത്രത്തിലും മാ ദുർഗാ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി.
.