Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

പുഴു: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുഴുവിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറക്കി. നവാഗതയായ രത്തീനയാണ് സംവിധാനം. സിന്‍സില്‍ സെല്ലുല്ലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജാണ് നിര്‍മ്മാണം. വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് വിതരണം നിര്‍വ്വഹിച്ചിരിക്കുന്നത്.

മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത്, മാസ്റ്റര്‍ വസുദേവ് സജീഷ് എന്നിവരാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററില്‍ ഉള്‍പെടുത്തിയിട്ടുള്ള താരങ്ങള്‍. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിയുടെ ലുക്കിനു മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. പുതിയ പോസ്റ്ററില്‍ പാര്‍വ്വതി തിരുവോത്തിന്റെ വ്യത്യസ്തമായ ഭാവപകര്‍ച്ച പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ക്യാമറ തേനി ഈശ്വര്‍, കഥ ഹര്‍ഷദ്. ഷര്‍ഫു സുഹാസ്, ഹര്‍ഷര് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥാ രചന.