Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യശേഖരണം തുടങ്ങി

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശബരിമലയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ശബരിമലയിലേക്കുള്ള പാതകളായ ളാഹ മുതല്‍ പമ്പ വരേയും കണമല മുതല്‍ പമ്പ വരേയുമുള്ള പാതയോരങ്ങളിലെ അജൈവ മാലിന്യങ്ങളും കൂടാതെ നിലക്കല്‍, ചെറിയാനവട്ടം എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്.

വനംവകുപ്പിന്റെ എക്കോഗാര്‍ഡ്‌സാണ് പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് കൂട്ടിവയ്ക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വമിഷനുവേണ്ടി തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ് പുന:ചംക്രമണത്തിനായി കൊണ്ടുപോകുന്നത്. ജില്ലാ ഭരണകൂടം നടത്തുന്ന മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി എല്ലാ തീര്‍ഥാടന കാലയളവിലും ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാറുണ്ട്.

വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഓരോ തീര്‍ത്ഥാടന കാലയളവിലും ശബരിമലയിലുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവില്‍ കാര്യമായ കുറവ് സംഭവിച്ചതായി കാണപ്പെടുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ദിവസേന 400 മുതല്‍ 450 കിലോഗ്രാം വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നിടത്ത് കഴിഞ്ഞ തീര്‍ത്ഥാടന കാലയളവില്‍ ദിവസേന 250 മുതല്‍ 300 കിലോഗ്രാം വരെയായി കുറഞ്ഞിട്ടണ്ട്.