Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്ക് കൈകാര്യം ചെയ്യില്ല-അദാനി പോര്‍ട്ട്.

ഡല്‍ഹി: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെ ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോ ഇനി കൈകാര്യം ചെയ്യില്ലെന്ന് വ്യക്തമാക്കി അദാനി പോര്‍ട്ട്. നവംബര്‍ 15 മുതല്‍ തീരുമാനം ബാധകമാകുമെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഇവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായ ചരക്കുകള്‍ അദാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോര്‍ട്ടുകളിലും സ്വീകരിക്കില്ലെന്നാണ് കമ്ബനി കുറിപ്പില്‍ വ്യക്തമാക്കുന്നത്.

20,000 കോടി വിലവരുന്ന 3000 കിലോഗ്രാം ഹെറോയിനാണ് ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുന്ദ്ര പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു കണ്ടെയിനര്‍ വന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ അഫ്ഗാനിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ പൗരന്മാരും തമിഴ്നാട്ടില്‍ നിന്നുള്ള ദമ്ബതികളുമടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.