നടന് നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചനം രേഖപ്പെടുത്തി. ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണ്. പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തില്‍ പ്രതിഫലിച്ചു. ഈ അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമര്‍പ്പിതമായിരുന്നു. ഈ വിയോഗത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നു’, ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തായി മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സ്പീക്കര്‍ എം.ബി. രാജേഷ്, മന്ത്രിമാരായ സജി ചെറിയാന്, ആന്റണി രാജു, എം വി ഗോവിന്ദന് മാസ്റ്റര്‍, വീണാ ജോര്‍ജ് എന്നിവരും നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
സ്കൂളുകൾ തുറന്നു. നാടും , നഗരവും വീണ്ടും സജീവമായി
കണ്ണൂരിൽ വീണ്ടും അട്ടിമറി; റെയിൽവേ ബോഗിക്ക് തീവച്ചു .
മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.
സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.
കോഴിക്കോട് ഭീകരാക്രമണം; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.