Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സാമ്ബത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍‍- ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇമ്ബെന്‍സ് എന്നിവർക്ക് .

സ്റ്റോക്ക്ഹോം:സാമ്ബത്തിക നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇമ്ബെന്‍സ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
സാമ്ബത്തിക നയവും മറ്റ് സംഭവവികാസങ്ങളും എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നതില്‍ മൂവരും നടത്തിയ സ്വാഭാവിക പരീക്ഷണങ്ങളാണ് ഇവരെ നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ചത്. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. എങ്ങിനെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുന്നത് എന്നതിലായിരുന്നു പരീക്ഷണം. അവാര്‍ഡ് തുകയുടെ പാതി ഡേവിഡ് കാര്‍ഡിന് ലഭിയ്ക്കും. ബാക്കി പാതി തുക ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റും ഗെയ്ദോ ഇമ്ബെന്‍സും പങ്കിടും.

കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണ് മറ്റ് രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്. ഇവരുടെ പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച്‌ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും അവരുടെ സ്വാഭാവിക പരീക്ഷണങ്ങള്‍ പ്രശ്‌നങ്ങളുടെ കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് വെളിപ്പെടുത്തിയതായും സ്വീഡിഷ് അക്കാദമി പറയുന്നു.സാമ്ബത്തിക ശാസ്ത്രത്തില്‍ അനുഭവവേദ്യമായ ഗവേഷണത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു ഈ മൂവരുമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി പറഞ്ഞു.

കനേഡിയന്‍ പൗരനായ ഡേവിഡ്​ കാര്‍ഡ്​ കാലിഫോര്‍ണിയ സര്‍വകലാശാല ഫാക്കല്‍റ്റിയാണ്​. അമേരിക്കന്‍ പൗരനായ ജോഷ്വ ആന്‍ഗ്രിസ്റ്റ്​ മസ്സാചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും, ഡച്ച്‌​ പൗരനായ ഗെയ്‌ദോ ഇമ്ബെന്‍സ് സ്റ്റാന്‍ഫോര്‍ഡ്​ സര്‍വകലാശാലയിലുമാണ്​ ഗവേഷണം ചെയ്യുന്നത് .