Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാൻ ജയിലിൽ തുടരും .

മുംബൈ; ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ബുധനാഴ്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മുംബൈ ജയിലിലാണ് ആര്യന്‍. ആഡംബരകപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒന്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട എന്‍സിബി, ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്ന് എന്‍സിബിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ കോടതി ബുധനാഴ്ച പരിഗണിക്കും.