Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഉത്ര വധക്കേസ്: നാൾവഴി

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ;

2018 മാർച്ച് 25: ഉത്രയുടേയും സൂരജിന്റെയും വിവാഹം

2020 മാർച്ച് 2: ഉത്രക്ക് ആദ്യം പാമ്പുകടി ഏൽക്കുന്നു, തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു

2020 ഏപ്രിൽ 22: തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ നിന്ന് ഉത്ര അഞ്ചൽ ഏറാത്തുള്ള വീട്ടിലേക്ക്

2020 ഏപ്രിൽ 22 നും 2020 മെയ് 7 നും ഇടയിൽ സൂരജ് ഇടയ്ക്കിടെ ഇവിടം സന്ദർശിക്കുന്നു

2020 മെയ് 6: അവസാനം സൂരജ് വീട്ടിലെത്തിയ ദിവസം

2020 മെയ് 7: കിടപ്പുമുറിയിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തി

2020 മെയ് 7: ഉത്രയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തി

2020 മെയ് 7: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

2020 മെയ് 12: പൊലീസ് നടപടി ശക്തമാക്കണമെന്ന ആവശ്യവുമായി ഉത്രയുടെ കുടുംബം

2020 മെയ് 19: ഉത്രയുടെ അച്ഛനും അമ്മയും റൂറൽ എസ്പി ഹരിശങ്കറിന് പരാതി നൽകുന്നു.

2020 മെയ് 20: ഡിവൈഎസ്പി പി. അശോകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നു

2020 മെയ് 24: സൂരജടക്കം നാല് പേരെ കസ്റ്റഡിയിലെടുക്കുന്നു, സൂരജിനെ പിന്നീട് അറസ്റ്റ് ചെയ്യുന്നു

2020 ഓഗസ്റ്റ് 22: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകുന്നു

2020 ഒക്ടോബർ 7: ഉത്ര കേസിൽ വിചാരണ തുടങ്ങുന്നു

2021 ഒക്ടോബർ 13: ഉത്ര കേസിൽ സെഷൻസ് കോടതി വിധി.