Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

കാ​ഷ്മീ​രി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വെടി വച്ച് കൊന്നു .

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ഇ​വ​രി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സൈ​ന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്.

കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ല്‍ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ച് സൈ​നി​ക​ര്‍ തി​ങ്ക​ളാ​ഴ്ച വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു സൈ​ന്യം കാ​ഷ്മീ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഷോ​പ്പി​യാ​നി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും ഭീ​ക​ര​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

പു​ഞ്ചി​ല്‍ കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി സി​പ്പോ​യി എ​ച്ച്‌. വൈ​ശാ​ഖ് (24) ആ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി. പ​ഞ്ചാ​ബു​കാ​രാ​യ നാ​യി​ബ് സു​ബേ​ദാ​ര്‍(​ജെ​സി​ഒ) ജ​സ്‌​വി​ന്ദ​ര്‍ സിം​ഗ്, നാ​യി​ക് മ​ന്‍​ദീ​പ് സിം​ഗ്, സി​പ്പോ​യി ഗ​ജ്ജ​ന്‍ സിം​ഗ്, ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​ര​നാ​യ സി​പ്പോ​യി സ​ര​ജ് സിം​ഗ് എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച മ​റ്റു സൈ​നി​ക​ര്‍.

സു​രാ​ന്‍​കോ​ട്ടി​ലാ​യി​രു​ന്നു സൈ​നി​ക​രും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. നാ​ലു ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സൈ​നി​ക​ര്‍ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.