Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സിപിഎം നേതാക്കളെ അക്രമിച്ചെന്ന കേസ്; 12 മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു, വിധി അരിയിയില്‍ ഷുകൂറിനെ കൊലപ്പെടുത്തുന്നതിന് കാരണമായി സിപിഎം ചൂണ്ടി കാണിച്ച സംഭവം .

കണ്ണൂര്‍: സിപിഎം നേതാക്കളെ അക്രമിച്ചെന്ന കേസില്‍ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. കണ്ണൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. അരിയില്‍ ഷുകൂര്‍ വധത്തിലേക്ക് നയിച്ചെന്ന് പറയുന്ന സംഭവത്തിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധി.

തളിപ്പറമ്ബ് അരിയില്‍ പ്രദേശത്ത് വച്ച്‌ സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയിയില്‍ ഷുകൂറിനെ കൊലപ്പെടുത്തുന്നതിന് പ്രകോപനം ഈ കേസാണെന്നായിരുന്നു വാദം.

എന്നാല്‍ ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം വാദിച്ചു.