Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ചന്ദ കൊച്ചാറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം കോടതി സ്‌റ്റേ ചെയ്തു

ഐ.സി.ഐ.സി.ഐ ബാങ്ക് എംഡിയും സിഇഒയുമായിരുന്ന ചന്ദ കൊച്ചാറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന് ഡല്‍ഹി കോടതിയുടെ സ്റ്റേ. ചന്ദ കൊച്ചാറിന്റെ ജീവിതം കാണിക്കുന്ന ‘ചന്ദ എ സിഗ്‌നേച്ചര്‍ ദാറ്റ് റൂയിന്ഡ് എ കരിയര്‍’ എന്ന സിനിമയുടെ റിലീസാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

തന്റെ ജീവിതം സിനിമയാക്കുന്നതിന് അനുമതി തേടി അണിയറക്കാര്‍ തന്നെ സമീപിച്ചിട്ടില്ലെന്നാണ് ചന്ദ കൊച്ചാര്‍ പറഞ്ഞത്. തന്റെ പേര് ഉപയോഗിക്കുന്നതിനും അനുവാദം ചോദിച്ചിരുന്നില്ല. ചന്ദ കൊച്ചാറിന്റെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് സന്ദീപ് ഗാര്‍ഗാണ് റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. കൂടാതെ ബയോപിക്ക് ചിത്രം തിയ്യേറ്ററുകളിലും ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുവാന്‍ ഒരുങ്ങവേയാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്.