Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

വാഴ മറിഞ്ഞ് വീണ് പരിക്ക്: തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം വിധിച്ച്‌ കോടതി.

ഓസ്ട്രേലിയ: വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കുക്ക് ടൗണിനടുത്തുള്ള എല്‍ & ആര്‍ കോളിന്‍സ് ഫാമിലാണ് സംഭവം നടന്നതെന്ന് കെയര്‍സ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ജെയിം ലോംഗ്ബോട്ടം എന്നയാളിന്റെ ദേഹത്താണ് വാഴ വീണത്. വാഴത്തോട്ടത്തിലെ .

2016 ജൂണില്‍ നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ കുക്ക്‌ടൗണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ശാരീരികാവസ്ഥ മോശമായതിനാല്‍ ജെയിമിന് ജോലിയ്ക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന്, കമ്ബനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് കാണിച്ച്‌ അദ്ദേഹം തോട്ടത്തിന്റെ ഉടമയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
സഹ ജീവനക്കാരന്‍ യന്ത്രം ഉപയോഗിച്ച്‌ അസാധാരണമായ ഉയരമുള്ള ഒരു വാഴ മുറിച്ചപ്പോള്‍ വാഴ ഒറ്റയടിയ്ക്ക് ജെയിമിന്റെ മേല്‍ വന്ന് പതിക്കുകയായിരുന്നു. സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള മരങ്ങള്‍ സുരക്ഷിതമായ രീതിയില്‍ മുറിക്കാന്‍ താനുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം കമ്ബനി നല്‍കിയിട്ടില്ലെന്ന് ജെയിം പറഞ്ഞു. ജെയിമിന്റെ ദേഹത്ത് പതിച്ച വാഴകുലയ്ക്ക് 70 കിലോയോളം തൂക്കമുണ്ടെന്നും ഇടുപ്പിനും വലത് തോളിനും സാരമായ പരിക്കേറ്റ അയാള്‍ക്ക് ഇനിമേല്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്നും കോടതി കണ്ടെത്തി.

തുടര്‍ന്ന് കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ’70 കിലോ തൂക്കമുള്ള വാഴക്കുല ജെയിമിന്റെ ദേഹത്ത് വീണതിനാല്‍ അപകടത്തിന് ശേഷം അദ്ദേഹത്തിന് ഒരു തരത്തിലുള്ള ശാരീരിക ജോലിയും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അയാള്‍ക്ക് കമ്ബനി ശരിയായ പരിശീലനം നല്‍കിയിരുന്നില്ലെന്നും കോടതി കണ്ടെത്തി. കമ്ബനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും ജെയിമിന് നഷ്ടപരിഹാരമായി കമ്ബനി 502,740 ഡോളര്‍ നല്‍കണമെന്നും ജഡ്ജി കാതറിന്‍ ഹോംസ് പ്രസ്താവിക്കുകയായിരുന്നു.