Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

നൈ​ജീ​രി​യ​യി​ല്‍ ഭീ​ക​ര​ര്‍ സെ​മി​നാ​രി ആ​ക്ര​മി​ച്ച്‌ മൂ​ന്നു പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

അ​​ബു​​ജ: വ​​ട​​ക്ക​​ന്‍ നൈ​​ജീ​​രി​​യ​​യി​​ല്‍ ഭീ​​ക​​ര​​ര്‍ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ മേ​​ജ​​ര്‍ സെ​​മി​​നാ​​രി ആ​​ക്ര​​മി​​ച്ചു. മൂ​​ന്നു വൈ​​ദി​​ക വി​​ദ്യാ​​ര്‍​​ഥി​​ക​​ളെ ഭീ​​ക​​ര​​ര്‍ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ക​​ഡു​​ന​​യി​​ലെ ക​​ഫാ​​ചാ​​ന്‍ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ല്‍ ഫാ​​യി​​തി​​ലു​​ള്ള ക്രൈ​​സ്റ്റ് ദ ​​കിം​​ഗ് മേ​​ജ​​ര്‍ സെ​​മി​​നാ​​രി​​യു​ടെ ചാ​​പ്പ​​ലി​​നു നേ​​ര്‍​​ക്കാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ആ​​റു വൈ​​ദി​​ക വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കു പ​​രി​​ക്കേ​​റ്റു.

ആ​​ക്ര​​മ​​ണ​​സ​​മ​​യ​​ത്ത് 150 പേ​​ര്‍ സെ​​മി​​നാ​​രി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച കു​​ര്‍​​ബാ​​ന​​യ്ക്കു​​ശേ​​ഷം നി​​യ​​മ​​പാ​​ല​​ക​​ര്‍ ന​​ട​​ത്തി​​യ ത​​ല​​യെ​​ണ്ണ​​ലി​​ലാ​​ണു മൂ​​ന്നു പേ​​രെ ഭീ​​ക​​ര​​ര്‍ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​വ​​രെ മോ​​ചി​​പ്പി​​ക്കാ​​ന്‍ ശ്ര​​മ​​മാ​​രം​​ഭി​​ച്ചു.മോചനദ്രവ്യമായി N50 മില്യൺ തുകയാണ് ആവശ്യപ്പെട്ടത് .

ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) ചെയർമാന്റെ അസിസ്റ്റന്റായ ജെഎഫ് ഡാബോയാണ് ഇക്കാര്യം അറിയിച്ചത്.

വ​​ട​​ക്ക​​ന്‍ നൈ​​ജീ​​രി​​യ​​യി​​ല്‍ ക്രൈ​​സ്ത​​വ​​ര്‍​​ക്കുനേരേ ഭീ​​ക​​ര​​ര്‍ നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പേ​​രെ​​യാ​​ണ് ഇസ്‌ ലാമി​​ക ഭീ​​ക​​ര​​ര്‍ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. നി​​ര​​വ​​ധി പേ​​രെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി.