Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

തൃപ്തി ദേശായിക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസുമായി: ബിന്ദു അമ്മിണി

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് ബിന്ദു അമ്മിണി. തൃപ്തി ദേശായിക്ക് ആര്‍ എസ് എസുമായി ബന്ധമുണ്ടെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്നും ബിന്ദു അമ്മിണി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

2011 ല്‍ തൃപ്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിച്ചുണ്ടെന്ന് അവര്‍ തന്നെ പറഞ്ഞറിയാം. തൃപ്തിക്ക് ബന്ധമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസുമായിട്ടായിരുന്നു എന്നും ബിന്ദു പറയുന്നു. താനൊരു സാമൂഹ്യ പ്രവര്‍ത്തകയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും നിലവില്‍ ബന്ധമില്ലെന്നുമാണ് തൃപ്തി പറഞ്ഞതെന്നും ബിന്ദു അമ്മിണി പറയുന്നു.

വ്യക്തിപരമായ താത്പര്യത്തിന്റെ ഭാഗമായാണ് തൃപ്തിക്കൊപ്പം കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് പോയതെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം നല്‍കാത്ത നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. സ്ത്രീപ്രവേശനത്തിനെതിരെ സംസാരിച്ച മന്ത്രി കടകംപള്ളിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ ശബരിമല ദര്‍ശനം നടത്തും ബിന്ദു അമ്മിണി പറഞ്ഞു.