Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ഫൈബര്‍ ബോട്ട് മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

മലപ്പുറം: പൊന്നാനിയില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇബ്രാഹിം, ബീരാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. ബോട്ടില്‍ ഉണ്ടായിരുന്ന ഹംസക്കുട്ടിയെ രക്ഷിച്ചു.

കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബര്‍ ബോട്ട്.