Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

നോർവേയിൽ അമ്പും വില്ലും കൊണ്ടുള്ള ആക്രമണത്തിൽ അഞ്ചു മരണം.പ്രതി അറസ്റ്റിൽ.

ഓസ്ലോ: അമ്ബും വില്ലുമായി നഗരത്തില്‍ യുവാവിന്റെ ആക്രമണം. നോര്‍വേയിലെ കോംഗ്സ്ബെര്‍ഗ് നഗരത്തിലായിരുന്നു അക്രമിയുടെ പരാക്രമം. 34 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ 5 പേര്‍കൊല്ലപ്പെട്ടു.

തെരുവുകളില്‍ കാണുന്നവരെ എയ്തു വീഴ്ത്തിയ അക്രമിയെ അവസാനം പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമതത്തിലേക്ക് മതം മാറിയ ഒരു നോര്‍വീജിയന്‍ പൗരനാണ് അക്രമി എന്നാണു ടി വി 2 ചാനലിന്റെ റിപ്പോര്‍ട്ട്. ഇയാളുടെ പുറകില്‍ തീവ്രവാദ സംഘടനകള്‍ ഏതെങ്കിലുമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അക്രമസംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തു എന്നാണു പൊലീസ് സ്ഥിരീകരണം. വൈകിട്ട് 6: 15 ഓടെ പട്ടണത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അമ്ബെയ്യാന്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.പൊതുവെ സമാധാന ജീവിതം നയിക്കുന്ന രാജ്യമാണ് നോർവെ അതു കൊണ്ടു തന്നെ നോർവീജിയൻ പോലീസ് സാധാരണയായി ആയുധങ്ങൾ കൊണ്ടു നടക്കാറില്ല ആക്രമണത്തിന് ശേഷം, ദേശീയ പോലീസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ രാജ്യവ്യാപകമായി ആയുധമാക്കാൻ ഉത്തരവിട്ടു.