Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

യുഎപിഎ കേസില്‍ അലന്റെയും താഹയുടെയും ജാമ്യപേക്ഷ തള്ളി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. അലനും താഹയും നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

വ്യാജത്തെളിവുകളുണ്ടാക്കി കേസില്‍ കുടുക്കിയെന്നായിരുന്നു പ്രതികളുടെ ആരോപണം. യു എ പി എ ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ഇരുവര്‍ക്കും എതിരെ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.