Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍.

ഡല്‍ഹി: ഡല്‍ഹി – ഹരിയാന അതിര്‍ത്തിയിലുള്ള സിംഗുവില്‍ കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.

കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്ബുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. നിഹാങ്കുകള്‍ ഈ യുവാവിനൊപ്പം നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഹരിയാനയിലെ സോണിപത് ജില്ലയിലെ കുണ്ഡലിയിൽ നടന്ന 35 കാരനെ കൊലപ്പെടുത്തിയത് നിഹാങ്സ് – (‘യോദ്ധാവ്’ സിഖ് സംഘം )- പ്രതികൾ. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അവർ യുവാവിനെ മർദ്ദിച്ചു,കൈത്തണ്ട മുറിച്ചു.
തുടർന്ന് മൃതദേഹം പോലീസ് ബാരിക്കേഡിൽ തൂക്കി.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം സോനിപതിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.