Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

10 പട്ടാളക്കാര്‍ ആരുമറിയാതെ പാകിസ്ഥാനില്‍ കടന്ന് 37 പേരെ കൊലപ്പെടുത്തി, തെളിവിന് അവരുടെ ചെവി മുറിച്ചെടുത്തു:ഷമയോട് മേജര്‍ രവി

ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്നേഹം ചോദ്യം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നട്ടെല്ലില്ലാത്ത ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ് ആരോപിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ദേശീയ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് വീഴ്ചകള്‍ ഉണ്ടായെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് മറുപടിയുമായി മേജര്‍ രവി. മനോരമ ന്യൂസിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക് ആണോ മറുപടി?’ എന്ന ചര്‍ച്ചയ്ക്കിടെയായിലായിരുന്നു മേജര്‍ രവി ഷമ മുഹമ്മദിന് മറുപടി നല്‍കിയത്.

‘ഷമ നിരവധി ആരോപണങ്ങളും കുറ്റപ്പെടുത്തലും ഇപ്പോള്‍ നടത്തി. ഇതുപോലെ ഒന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ച്‌ കഴിഞ്ഞാല്‍ ഒന്നിനും മറുപടി ഉണ്ടാകില്ല. ഒറ്റ ചോദ്യം, ഇന്ന് ആ മനുഷ്യന്‍ ജീവനോടെ ഇരിപ്പുണ്ട്. 1971 ല്‍ നിങ്ങളുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍, ഇന്ദിരാ ഗാന്ധി ഭരിക്കുന്ന സമയത്ത് ഇതുപോലെയുള്ള ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള ഒരു അവസരം വന്നിരുന്നു. 16 പട്ടാളക്കാരുടെ തലവെട്ടിയിട്ട് പാകിസ്ഥാന്‍ ഇവിടുന്ന് പോയി. പൂഞ്ചിറയില്‍. അവിടെ ഒരു ഓഫീസര്‍ കെഞ്ചി, എനിക്ക് ഈ ഓപ്പറേഷന്‍ ചെയ്യാന്‍ അവസരം നല്‍കണം എന്ന് പറഞ്ഞ്. കൊടുത്തില്ല. അവസാനം അദ്ദേഹം സ്വന്തം രിസാക്കില്‍ പോയി. പത്ത് പട്ടാളക്കാരെയും കൊണ്ടുപോയി അവിടെയുള്ള ഒരു ബറ്റാലിയനെ മുഴുവന്‍ തുടച്ചുനീക്കി. തിരിച്ചുവന്നപ്പോള്‍ ഓഫീസര്‍ ചോദിച്ചു ‘എന്താണ് തെളിവ്’ എന്ന്. അദ്ദേഹം തന്റെ ബാഗ് തുറന്ന് കാണിച്ചുകൊടുത്തു. തങ്ങള്‍ കൊലപ്പെടുത്തിയ 37 പേരുടെ പെയര്‍ ചെവികളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം പറഞ്ഞു ‘എനിക്ക് ഇത്രയേ എടുക്കാന്‍ സാധിച്ചുള്ളൂ’ എന്ന്. അങ്ങനെയൊരു ഓഫീസര്‍ ഉള്ള രാജ്യമാണിത്. അദ്ദേഹത്തിന്റെ പേരാണ് മേജര്‍ ചാന്ദ് മല്‍ഹോത്ര. ആ അദ്ദേഹത്തിന് ചെറിയ ഒരു അവാര്‍ഡ് പോലും കൊടുക്കാത്ത സര്‍ക്കാര്‍ ആണ് നിങ്ങളുടെ കോണ്‍ഗ്രസ്’, മേജര്‍ രവി പറഞ്ഞു.

‘ഞാന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്ത്, 89-90 കാലമാണ്. ഒരു ഓപ്പറേഷന്‍ എങ്കിലും ഇല്ലാതിരുന്ന ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. അന്ന് കണ്ടൊരു കശ്മീര്‍ ഉണ്ട്. അടുത്തിടെ ഞാന്‍ കണ്ടൊരു കശ്മീര്‍ ഉണ്ട്. 370 ആര്‍ട്ടിക്കിള്‍ എടുത്ത് കളഞ്ഞതിനു ശേഷം ഏകദേശം ആറ് മാസക്കാലം ഒരു ആക്രമണം ഉണ്ടായിട്ടില്ല. മിസ് ഷമ, നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഒരു വാക്താവ് ആണ്. ആ സമയം നിങ്ങളൊന്ന് പിറകിലോട്ട് നോക്കൂ. ഒരു സര്‍ക്കാര്‍, ചങ്കൂറ്റമുള്ള സര്‍ക്കാര്‍ ആണെങ്കില്‍ നമ്മളെ ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കാനുള്ള ചങ്കൂറ്റം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. രാജ്യം ശക്തികാണിക്കുന്നത് എന്നെ അടിച്ചാല്‍ ഞാന്‍ രണ്ട് അടിക്കും എന്ന രീതിയിലാണ്’, മേജര്‍ രവി വ്യക്തമാക്കി.