Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

‘ബാധയൊഴിപ്പിക്കാന്‍ 25കാരിയെ ചുട്ടുപഴുത്ത ചങ്ങലകൊണ്ട് അടിച്ചുകൊന്നു’; കേസില്‍ മന്ത്രവാദിയടക്കം 5 പേര്‍ അറസ്റ്റില്‍.

സൂറത്: ബാധയൊഴിപ്പിക്കലിന്റെ പേരില്‍ 25കാരിയെ ചുട്ടുപഴുത്ത ഇരുമ്ബ് ചങ്ങലകൊണ്ട് അടിച്ചുകൊന്നതായി പൊലീസ്. രാമില സോളങ്കി എന്ന യുവതിയാണ് മരിച്ചത്. കേസില്‍ മന്ത്രവാദിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. മന്ത്രവാദിയായ രമേഷ് സോളങ്കിക്ക് പുറമെ, വെര്‍സി സോളങ്കി, ഭാവേഷ് സോളങ്കി, അര്‍ജുന്‍ സോളങ്കി, മനു സോളങ്കി എന്നിവരാണ് പിടിയിലായത്.

ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മന്ത്രവാദിയും ബന്ധുക്കളുമാണ് യുവതിയെ മര്‍ദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം ഇവര്‍ ഭര്‍ത്താവുമൊന്നിച്ച്‌ നവരാത്രി ആഘോഷിക്കാന്‍ പോയിരുന്നു. അവിടെനിന്ന് ഇവര്‍ ഇവര്‍ തുള്ളാന്‍ തുടങ്ങി. യുവതിയുടെ ശരീരത്തില്‍ ഉഗ്രമായ ബാധകേറിയതാണെന്നും ഒഴിപ്പിച്ച്‌ തരാമെന്നും മന്ത്രവാദിയായ രമേഷ് സോളങ്കി കുടുംബത്തെ വിശ്വസിപ്പിച്ചു. കൂടി നിന്നവരോട് യുവതിയെ അടിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. അടിക്കാത്തവരെ യുവതി കൊല്ലുമെന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ യുവതിയെ വിറക് കൊള്ളികൊണ്ടും ചുട്ടുപഴുത്ത ഇരുമ്ബ് ചങ്ങലകൊണ്ടും മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. ടൈംസ് നൗ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.