Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്തിൽ കനത്ത മഴ തുടരുന്നു .മൂന്ന് മരണം ,നിരവധി വീടുകൾ ഒലിച്ചുപോയി .

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്​ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നാശം. കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചു. 10 പേരെ കാണാതായി. മൂന്നുവീടുകള്‍ ഒലിച്ചു പോയി.

പ്ലാപ്പള്ളിയിലെ കാവാലിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സജി മോന്‍ പറഞ്ഞു.

കൂട്ടിക്കല്‍ പഞ്ചായത്ത്​ ഓഫിസും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ​കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട്​ പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറില്‍ കൂടെ ഉണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. സംസ്​ഥാനത്ത്​ 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശമുണ്ട്​. മൂന്ന്​ അണക്കെട്ടുകളില്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.മലമ്ബുഴ ഡാം തുറന്നു. മൂന്ന്​ ഷട്ടറുകളാണ്​ തുറന്നത്​. നാലെണ്ണം തുറക്കാനാണ്​ തുരുമാനം. 5 സെന്‍റിമീറ്റര്‍ ആണ്​ ഉയര്‍ത്തിയത്​. 115 മീറ്ററാണ്​ ഡാമിന്‍റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്​തതിനാല്‍ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്ക്​ ജാഗ്രതാ നിര്‍ദേശം നല്‍കി.

പീച്ചി, വാഴാനി, പെരിങ്ങല്‍കുത്ത് ഡാം ഷട്ടറുകള്‍ തുറക്കും. പീച്ചി ഡാമി​ന്‍റെ ഷട്ടറുകള്‍ 2 ഇഞ്ചില്‍നിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയര്‍ത്തും. വാഴാനി ഡാമിന്‍റെ ഷട്ടറുകള്‍ 5 സെന്‍്റി മീറ്ററില്‍ നിന്ന് ഘട്ടം ഘട്ടമായി 10 സെന്‍്റിമീറ്റര്‍ വരെ ഉയര്‍ത്തും