Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

അടുത്ത മൂന്നു മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിൽ സംസ്ഥാനത്ത് ആറു ജില്ലകളില്‍  അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തൊടുപുഴയിൽ കാഞ്ഞാർ പ്രദേശത്ത് കാർ ഒഴുക്കിൽപെട്ട് രണ്ടു പേർ മരിചു. കൂത്താട്ടുകുളം സ്വദേശി നിഖിൽ, കൂടെയുണ്ടായിരുന്ന ആളും ആണ് മരിച്ചത്.