Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

സിംഘു അതിര്‍ത്തിയിലെ കൊലപാതകം; രണ്ട്​ നിഹാങ്കുകള്‍ കൂടി പൊലീസില്‍ കീഴടങ്ങി.

ന്യൂഡല്‍ഹി: ഡ​ല്‍​ഹി- ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ലെ സിം​ഘു​വി​ല്‍ ന​ട​ന്ന ദ​ലി​ത്‌ തൊ​ഴി​ലാ​ളി ല​ഖ്​​ബീ​ര്‍ സി​ങ്ങി​െന്‍റ ദാ​രു​ണ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട്​ രണ്ടു നിഹാങ്കുകള്‍ കൂടി പൊലീസില്‍ കീഴടങ്ങി. ഭഗവന്ത്​ സിങ്​, ഗോവിന്ദ്​ സിങ് എന്നിവരാണ്​ ഹരിയാന പൊലീസില്‍ കീഴടങ്ങിയത്​. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്​തു.

വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ്​ സിംഘു അതിര്‍ത്തിയില്‍ കൈകാലുകള്‍ അറുത്തമാറ്റിയ നിലയില്‍ ബാരിക്കേഡില്‍ കെട്ടിവെച്ച ലഖ്​ബീര്‍ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടുന്നത്​. വെള്ളിയാഴ്ചതന്നെ നിഹാങ്ക്​ സമൂഹത്തിലെ സരവ്​ജീത്​ സിങ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ പൊലീസില്‍ കീഴടങ്ങിയിരുന്നു. ശനിയാഴ്ച സരവ്​ജീതിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏഴുദിവസം പൊലീസ്​ കസ്റ്റഡിയില്‍ വിട്ടു. പൊലീസ്​ ചോദ്യം ചെയ്യലില്‍ നാലു പ്രതികളുടെ പേരുകള്‍ കൂടി ഇയാള്‍ വെളി​പ്പെ ടുത്തിയതായി പൊലീസ്​ അറിയിച്ചിരുന്നു.

ല​ഖ്​​ബീ​ര്‍ സി​ങ്ങി​െന്‍റ ദാ​രു​ണ കൊ​ല​പാ​ത​ക​ത്തി​ല്‍ ഖേ​ദ​മി​ല്ലെ​ന്ന് പ്ര​തിയായ സ​ര​വ്ജി​ത്‌ സി​ങ് വ്യക്തമാക്കിയിരുന്നു.