Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സഹകരണസംഘം മുഖേനയുള്ള കാര്‍ഷിക വായ്പയുടെ തോത് ഉയര്‍ത്തും: കടകംപള്ളി സുരേന്ദ്രന്‍

സഹകരണസംഘങ്ങള്‍ മുഖേന നല്‍കുന്ന കാര്‍ഷികവായ്പയുടെ തോത് 40 ശതമാനമായി ഉയര്‍ത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ മൊത്തം വായ്പയുടെ പത്തര ശതമാനമാണ് കാര്‍ഷികവായ്പയായി സഹകരണസംഘങ്ങളിലൂടെ നല്‍കുന്നത്. ഇത് ആദ്യഘട്ടത്തില്‍ 25 ശതമാനമായും രണ്ടാം ഘട്ടത്തില്‍ 40 ശതമാനമായി ഉയര്‍ത്തും. കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകളുടെ ഇടപെടല്‍ സാധ്യതകള്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഇന്‍ഗവേണന്‍സില്‍ ഹരിതകേരള മിഷന്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവില്‍ കാര്‍ഷിക ഉല്പാദനത്തിനാണ് പ്രധാനമായും കാര്‍ഷികവായ്പ ലഭ്യമാക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനുമുള്ള വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കും. നെല്ലുല്പാദനത്തിനായി പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വഴി നടത്തുന്ന നെല്ല് സംഭരണ കേന്ദ്രം പോലെ ഓരോ ജില്ലയുടെയും പ്രത്യേക കാര്‍ഷിക വിളകളുടെ ഉല്പാദനത്തിനും വിപണനത്തിനുമായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.