Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും.

ഡല്‍ഹി.വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് സന്ദര്‍ശനം.പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യ-ഇസ്രയേല്‍ ഉന്നതതലയോഗം നടക്കുന്നത്.റഷ്യന്‍ മേഖലയിലെ രാജ്യങ്ങളായ കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, അര്‍മേനിയ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഇസ്രയേലിലേക്ക് കേന്ദ്രമന്ത്രി എത്തുന്നത്.
ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം അദ്ദേഹം ഇസ്രായേലിലെ ഇന്ത്യന്‍ വംശജരായ ജൂത സമൂഹം, ഇന്‍ഡോളജിസ്റ്റുകള്‍, ഇസ്രായേല്‍ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍,വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി സംവദിക്കും.തുടര്‍ന്ന് ഒന്നാം ലോകമഹായുദ്ധസമയത്തുള്‍പ്പെടെ ജീവന്‍ വെടിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.