Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

പ്രധാനമന്ത്രി ടെലിഫോണില്‍ വിളിച്ചതായി മുഖ്യമന്ത്രി; ആവശ്യമായ സഹായങ്ങള്‍ വാഗ്​ദാനം ചെയ്​തു.

തിരുവനന്തപുരം .പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച്‌ സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴയും ഉരുള്‍പൊട്ടലും അതി​െന്‍റ ഫലമായുണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്​തതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഉരുള്‍​പൊട്ടലിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ കാണാതായ എ​​​ട്ട്​ പേ​​​രില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. മൂന്നുകുട്ടികളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയോടെ കണ്ടെത്തിയത്. ഇനി അഞ്ചു പേരെ കണ്ടെത്താനുള്ളത്. കൊക്കയാറില്‍ കാണാതായ എട്ടുപേരില്‍ അഞ്ചു പേര്‍ കുട്ടികളാണ്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഡോഗ് സ്ക്വാഡിനെ എത്തിച്ചിട്ടുണ്ട്.