Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും: മന്ത്രി കെ. രാജൻ

തിരുവനന്തപുരം: കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഗുണകരമായിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ സർക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

പോലീസ്, ഫയർ ഫോഴ്സ് എന്നിവയ്ക്കു പുറമെ ഒരു കരസേന, എയർലിഫ്റ്റിംഗ് ടിം പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകൾ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.