Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകും: മാധവ് ഗാഡ്ഗില്‍.

ന്യൂഡല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പരിസ്ഥിതി വിദഗ്‌ദ്ധന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികള്‍ സ‌ര്‍ക്കാര്‍ ഉടനടി കൈക്കൊണ്ടില്ലെങ്കില്‍ ദാരുണമായ ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഇനിയും ഉണ്ടാകുമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
താന്‍ ഇതിനു മുമ്ബും ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍‌ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് അന്നത്തെ തന്റെ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്നും ഗാഡ്ഗില്‍ ആരോപിച്ചു. കേരളത്തില്‍ പ്രളയഭീഷണി ഉണ്ടാകുന്നതിനും വളരെ മുമ്ബ്, 2011 ലാണ് താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴയും പശ്ചിമഘട്ടത്തെ പരിധിയില്‍ കവിഞ്ഞ് ചൂഷണം ചെയ്തതുമാണ് കേരളം നേരിടുന്ന ദുരന്തങ്ങള്‍ക്ക് കാരണമായതെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു കേന്ദ്ര സ‌ര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനൊപ്പം പ്രകൃതി ചൂഷണം കൂടി ഒത്തുച്ചേര്‍ന്നപ്പോഴാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.