Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

ഇസ്രയേലിലെ ഇന്ത്യൻ ജൂത സമൂഹം ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് ; ജയശങ്കർ

ടെല്‍ അവീവ്: ഇന്ത്യ ഇസ്രയേല്‍ ബന്ധത്തിന്റെ ചരിത്രകാലം മുതലുള്ള തുടര്‍ച്ചയെ പൊക്കിള്‍ക്കൊടി ബന്ധമെന്ന് വിശേഷിപ്പിച്ച്‌ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇസ്രയേലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ജയശങ്കര്‍ ഇന്ത്യന്‍ സമൂഹവും ഇസ്രയേലും തമ്മിലുള്ള ആത്മബന്ധത്തെ പരാമര്‍ശിച്ചത്. റഷ്യന്‍ മേഖലയിലെ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ജയശങ്കര്‍ ഇസ്രയേലില്‍ എത്തിച്ചേര്‍ന്നത്. നെതന്യാഹുവിന് പിന്നാലെ നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ഇന്ത്യന്‍ ഉന്നതതല സന്ദര്‍ശനമാണിത്.

ഇസ്രയേലിലുള്ള ഇന്ത്യന്‍ വംശജര്‍ക്കുള്ളത് യാഥാര്‍ത്ഥത്തില്‍ പൊക്കിള്‍ക്കൊടി ബന്ധമാണ്. ഒരു വലിയ സമൂഹം ഇസ്രയേലി ജനത ഇന്ത്യയില്‍ തലമുറകളായി ജീവിച്ചിരുന്നു. അവരു മായും ഇന്ത്യന്‍ സമൂഹവും പല സംസ്ഥാനങ്ങളിലും ഇഴുകിച്ചേരുകയും ചെയ്തുവെന്നും മറ്റ് പല രാജ്യത്തും അതല്ല സംഭവിച്ചതെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഹൈന്ദവ രീതികളെ കടംകൊണ്ട് മംഗല്യസൂത്രവും നെറ്റിയില്‍ സിന്ദൂരം അണിയുന്ന ബേനേ ഇസ്രയേല്‍ വംശജരെ ജയശങ്കര്‍ പ്രത്യേകം പരാമര്‍ശിച്ചു. ജൂത ആരാധനാ കേന്ദ്രത്തിലെ തോറ കവാടത്തെ മുല്ലപ്പൂമാലകൊണ്ട് അലങ്കരിക്കുന്നതും മറ്റ് ആചാരങ്ങളും കൊച്ചിയിലെ ജൂതര്‍ സ്വാംശീകരിച്ച തദ്ദേശീയ രീതികളാണെന്നതില്‍ അഭിമാനിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും ഇസ്രയേലും ചരിത്രകാലഘട്ടം മുതലുള്ള ബന്ധം വേണ്ടത്ര പ്രാധാന്യത്തോടെ രേഖപ്പെടുത്താത്തതിന്റെ കുറവും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.