മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അടുത്ത മാസം ഇന്ത്യയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ട്വന്റി20 ടീമിലേക്കാണ് വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പരിഗണിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റ ബാറ്റ്സ്മാന് ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലെടുത്തത്. ബിസിസിഐ ഇന്ന് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുമ്പോഴാണ് ധവാന് ഇടത്തേ കാല്‍മുട്ടിന് പരിക്കേറ്റത്. മഹാരാഷ്ട്രക്കെതിരായ മത്സരത്തിനിടെ ക്രീസിലെത്താന്‍ നടത്തിയ മുഴുനീള ഡൈവിനിടെ ബാറ്റിന്റെ ഒരു ഭാഗം പൊട്ടി കാല് മുട്ടില്‍ തറക്കുകയായിരുന്നു. പിന്നീട് മുട്ടിന് തുന്നലിടേണ്ടി വന്നിരുന്നു. പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്ന് വ്യക്തമായതോടെയാണ് ധവാന്റെ പകരക്കാരനായി സഞ്ജു ടീമില്‍ ഇടം നേടിയത്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.