Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

അഫ്ഗാനിസ്ഥാന്‍ ജൂനിയര്‍ വോളിബോള്‍ ടീമിലെ മഹജാബിന്‍ ഹക്കിബിയുടെ തല താലിബാന്‍ വെട്ടി മാറ്റി .

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജൂനിയര്‍ വോളിബോള്‍ ടീമിലെ വനിതാ താരത്തിന്റെ തലയാണ് താലിബാന്‍ വെട്ടി മാറ്റിയത് . ഈ ക്രൂരകൃത്യം മാസങ്ങള്‍ക്ക് മുമ്ബ് നടന്നതാണ്. എന്നാല്‍ താലിബാന്‍ ഇത് മൂടിവെക്കുകയായിരുന്നു. ജൂനിയര്‍ വോളിബോള്‍ ടീമിന്റെ പരിശീലകനായ സുരായ അഫ്‌സല്ലിയാണ് താരത്തിന്റെ ദാരുണാന്ത്യത്തെ പുറംലോകത്തെ അറിയിച്ചത്. പേര്‍ഷ്യന്‍ ഇന്‍ഡിപെന്‍ഡന്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്‌സലി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. മഹജാബിന്‍ ഹക്കിബി എന്ന വനിതാ താരത്തെയാണ് ക്രൂരമായി താലിബാന്‍ കൊലപ്പെടുത്തിയത്.

ഒക്ടോബറിലാണ് ഹഖിമിയെ താലിബാന്‍ വധിച്ചത്. എന്നാല്‍ ഈ ക്രൂരകൃത്യത്തെ കുറിച്ച്‌ ആരും അറിഞ്ഞിരുന്നു. മഹജാബിന്‍ ഹഖിമിയുടെ കുടുംബത്തെ താലിബാന്‍ ഭീകരവാദികല്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ എല്ലാവരെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി. താലിബാനെ ഭയന്ന് ഹഖിമിയുടെ കുടുംബം ഇക്കാര്യങ്ങളൊന്നും പുറത്തുപറഞ്ഞിരുന്നില്ല. കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോല്‍ ക്ലബന് വേണ്ടിയാണ് മഹജാബിന്‍ കളിച്ചിരുന്നത്. എന്നാല്‍ താലിബാന്‍ വന്ന ശേഷം യാതൊരു കായിക മത്സരങ്ങളും സ്ത്രീകള്‍ക്കായി ഇല്ലായിരുന്നു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ അറിയപ്പെട്ടിരുന്ന താരമായിരുന്നു മഹജാബിന്‍.

കാബൂള്‍ ക്ലബിന്റെ സ്റ്റാര്‍ പ്ലെയര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു മഹജാബിന്‍. എന്നാല്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ഇവരുടെ തലവെട്ടിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു. രക്തത്തില്‍ കുളിച്ച്‌ നില്‍ക്കുന്ന മൃതദേഹമായിരുന്നു ഇത്. അതിന് ശേഷം വനിതാ അത്‌ലറ്റുകളെ വ്യാപകമായി വേട്ടയാടാനാണ് താലിബാന്‍ ശ്രമിച്ചിരുന്നത്. പല താരങ്ങളെയും തിരിച്ചറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രധാനമായും അഫ്ഗാനിലെ വനിതാ വോളിബോള്‍ ടീമിലെ അംഗങ്ങളെ കൊലപ്പെടുത്തുകയായിരുന്നു താലിബാന്‍ ലക്ഷ്യമിട്ടത്. നേരത്തെ ഇവര്‍ വിദേശ-ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുകയും, മാധ്യമ പരിപാടികളിലുമെല്ലാം ഈ താരങ്ങള്‍ പങ്കെടുത്തിരുന്നു.

താലിബാനെ ഇക്കാര്യങ്ങളെല്ലാം പ്രകോപിപ്പിച്ചിരുന്നു എന്നാണ് കരുതുന്നത്. അഫ്ഗാന്‍ വോളിബോള്‍ ടീമിലെ രണ്ട് പേര്‍ മാത്രമാണ് രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് കോച്ച്‌ അഫ്‌സലി പറയുന്നു. ഇവര്‍ താലിബാന്‍ അധികാരം പിടിക്കും മുമ്ബാണ് രക്ഷപ്പെട്ടത്. മഹജാബിന്‍ നിര്‍ഭാഗ്യവതിയായ യുവതികളില്‍ ഒരാളാണെന്നും, അവര്‍ക്ക് എങ്ങോട്ടും പോകാന്‍ സാധിച്ചില്ലെന്നും അഫ്‌സലി പറഞ്ഞു. വോളിബോള്‍ ടീമിലെ താരങ്ങളെല്ലാം വളരെ മോശം അവസ്ഥയിലാണ് ഭയന്നാണ് ഇവര്‍ ജീവിക്കുന്നത്. പലരും ഒളിവിലാണ്. രാജ്യത്ത് നിന്ന് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അഫ്‌സലി വ്യക്തമാക്കി.