Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

നിര്‍മ്മാതാവിന്റെ പരാതിയില്‍ ഷെയ്ന്‍ നിഗത്തിനെതിരെ നടപടി ഇന്ന്

കരാര്‍ ലംഘനം നടത്തിയെന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഇന്ന് നടപടി ഉണ്ടാകും. നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍വ്വാഹക സമിതിയോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് നിര്‍മ്മാതക്കളുടെ സംഘടന നിര്‍വ്വാഹക സമിതിയോഗം ചേരുക.

ഇന്നലെ നിശ്ചയിച്ച യോഗം ഭാരവാഹികളെല്ലാവരും എത്താതിനെ തുടര്‍ന്ന് ഇന്ന് നടത്താന്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ ഉല്ലാസം എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ടതിലും കൂടുതല്‍ പ്രതിഫലം ചോദിക്കുന്ന ഷെയ്‌നിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതോടെ ഇന്ന് നിര്‍വ്വാഹക,സമിതി യോഗം കൂടി ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ധാരണയായത്.