Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമാണ് നൂറ് കോടി വാക്‌സിനേഷന്‍ : അനുരാഗ് ഠാക്കൂര്‍.

ഡല്‍ഹി : ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിൻറെ തെളിവാണ് നൂറ് കോടി വാക്സിനേഷനെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുര്‍ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെ വിജയമാണിത്. ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകരുടേത് കൂടിയാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു .

21 ന് രാവിലെ ഒമ്ബതേ മുക്കാലോടെയാണ് രാജ്യം ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത് .ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം 9 മാസത്തിനുള്ളിലാണ് 100 കോടി പിന്നിട്ടത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

കഴിഞ്ഞ ദിവസം 99.7 കോടി പിന്നിട്ട വാക്സിനേഷന്‍ സെക്കന്‍റില്‍ 700 ഡോസ് എന്ന വിധം നല്‍കിയാണ് നൂറ് കോടി മറി കടന്നത് . അതിനാല്‍ നൂറ് കോടി തികഞ്ഞപ്പോള്‍ വാക്സീന്‍ സ്വീകരിച്ചത് ആരാണെന്നറിയുക ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു .