Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

വിമല രാമന്‍ വ്യതസ്തമായ ഒരു കഥാപാത്രവുമായി എത്തുന്ന ‘ഇരുട്ട്’

തെന്നിന്ത്യയില്‍ ഒട്ടേറെ സിനിമയില്‍ നായികയായി വേഷമിട്ട നടി വിമല രാമന്‍ വ്യതസ്തമായ ഒരു കഥാപാത്രവുമായി എത്തുന്നു. ദുരൈ സംവിധാനം ചെയ്യുന്ന ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമലാ രാമന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് വിമലാ രാമന്‍ എത്തുന്നത്.

ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇരുട്ട് ഒരുക്കുന്നത്. ചിത്രത്തില്‍ പ്രേതമായിട്ടാണ് വിമലാ രാമന്‍ എത്തുക. സുന്ദര്‍ സി ആണ് ചിത്രത്തിലെ നായകന്‍. മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയിലാണ് വിമലാ രാമന്‍ മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ടൈം, കോളേജ് കുമാരന്‍ തുടങ്ങി ഒട്ടേറെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.